ബസ് ഉടമയോട് നിയമവിരുദ്ധമായി നഷ്ടപരിഹാരം വാങ്ങി; ഹിന്ദു ജാഗരണവേദി നേതാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: റോഡപകടവുമായി ബന്ധപ്പെട്ട് ബസ് ഉടമയെ നിയമവിരുദ്ധമായി നഷ്ടപരിഹാരം നൽകാൻ നിർബന്ധിച്ചെന്നാരോപിച്ച് ഹിന്ദു ജാഗരണ വേദികെയുടെ ജില്ല സഹ-കൺവീനർ സമിത്ത് രാജ് ധരേഗുഡ്ഡെയെ മൂഡബിദ്രി പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 11ന് സ്വകാര്യ എൻജിനീയറിങ് കോളജിന് സമീപം സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
അതിൽ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടം പൊതുജന രോഷത്തിന് കാരണമായിരുന്നു. വിദ്യാർഥികളും നാട്ടുകാരും ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയും ചെയ്തു. ബഹളത്തിനിടയിൽ സമിത് രാജ് ഇടപെട്ട് ബസ് ഉടമ റഫീഖിനെ പരിക്കേറ്റവർക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർബന്ധിച്ചു. ഇത് നിർബന്ധിച്ച് വാങ്ങിയതാണെന്നും നിയമവിരുദ്ധമായ പ്രവൃത്തിക്ക് സമിത് രാജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റഫീഖ് മൂഡ്ബിദ്രി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ പൊലീസ് സമിത് രാജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

