ബംഗളൂരു: വിമാന ശുചിമുറി ടിഷ്യൂ പേപ്പറിൽ ഹൈജാക്ക് ഭീഷണി; കേസെടുത്തു
text_fieldsബംഗളൂരു: വിമാനത്തിന്റെ ശൗചാലയത്തിനകത്ത് ടിഷ്യൂ പേപ്പറിൽ ഹൈജാക്ക് ഭീഷണിസന്ദേശം എഴുതിവെച്ചയാൾക്കെതിരെ ബംഗളൂരു വിമാനത്താവളം പൊലീസ് കേസെടുത്തു. കോടതി നിർദേശത്തെത്തുടർന്നാണിത്. കഴിഞ്ഞദിവസം കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലെത്തിയ വിമാനത്തിലെ യാത്രക്കാർ പുറത്തിറങ്ങിയശേഷം കാബിൻ ക്രൂവായ ഒലീവിയ മൈത്രം ആണ് ടിഷ്യൂ പേപ്പറിൽ ഭീഷണിസന്ദേശം കണ്ടത്.
‘ഹൈജാക്ക് 6 ഇ411 9/06/2024’ എന്നായിരുന്നു സന്ദേശം. കാബിൻ ക്രൂ ഉടൻ ക്യാപ്റ്റനെയും സുരക്ഷാജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. വ്യാജസന്ദേശം പ്രചരിപ്പിക്കൽ, അജ്ഞാത ആശയ വിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവക്കാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

