അതിസുരക്ഷാ നമ്പർ പ്ലേറ്റ്: കാലാവധി മൂന്നുമാസം നീട്ടി
text_fieldsബംഗളൂരു: അതിസുരക്ഷാ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സംസ്ഥാന സർക്കാർ മൂന്നുമാസത്തേക്ക് കൂടി നീട്ടി.
നിലവിലെ സമയപരിധി ഈ മാസം 17ന് അവസാനിക്കും. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ലെജിസ്ലേറ്റിവ് കൗൺസിൽ യോഗത്തിൽ അറിയിച്ചതാണിത്. ഇതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം കുറവായതിനാലാണ് സമയപരിധി നീട്ടാൻ സർക്കാർ തീരുമാനിച്ചതെന്ന് കോൺഗ്രസ് അംഗം മധു ജി. മാദഗൗഡയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. ഇത് രണ്ടാം തവണയാണ് സർക്കാർ നീട്ടുന്നത്. നേരത്തെ നവംബർ 17 വരെയായിരുന്നു സമയപരിധി. ഇതുവരെ 18 ലക്ഷം അതിസുരക്ഷ പ്ലേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത് മൊത്തം വാഹനങ്ങളുടെ ഒമ്പത് ശതമാനം മാത്രമാണ്. 2019 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കോടി വാഹനങ്ങൾക്ക് അതിസുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

