മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ അറസ്റ്റ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsബംഗളൂരു: റോഡരികിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് കർണാടക ഹൈകോടതി നിർദേശിച്ചു. തനിക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേട്ടശേഷമാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്റെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഹെഗ്ഡെയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതിക്കാരനായ സെയ്ഫ് ഖാൻ കുടുംബത്തോടൊപ്പം ഹലേനഹള്ളിയിൽനിന്ന് തുമകൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ ഹെഗ്ഡെ അക്രമിച്ചത്. നെലമംഗലക്ക് സമീപം ആവർത്തിച്ച് ഹോൺ മുഴക്കിയിട്ടും കാറിന് വഴിയൊരുക്കാത്തതിനെതുടർന്ന് ഹെഗ്ഡെയുടെ ജീവനക്കാർ സെയ്ഫ് ഖാനെ ആക്രമിക്കുകയായിരുന്നു. ഗൺമാനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത പൊലീസ് ഹെഗ്ഡെക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

