Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഹിത് വെമുലയുടെ മരണം: പ്രതിഷേധിച്ച വിദ്യാര്‍ഥികൾക്കെതിരായ എഫ്‌.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

text_fields
bookmark_border
രോഹിത് വെമുലയുടെ മരണം: പ്രതിഷേധിച്ച വിദ്യാര്‍ഥികൾക്കെതിരായ എഫ്‌.ഐ.ആർ ഹൈക്കോടതി റദ്ദാക്കി
cancel

ബം​ഗ​ളൂ​രു: 2016ൽ ​ബം​ഗ​ളൂ​രു​വി​ൽ രോ​ഹി​ത് വെ​മു​ല​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ 15 വി​ദ്യാ​ര്‍ഥി​ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ പു​ത്തൂ​ർ താ​ലൂ​ക്കി​ലെ കൊ​യി​ല ഗ്രാ​മ​ത്തി​ലെ മു​ഹ​മ്മ​ദ് തു​ഫൈ​ലും മ​റ്റു​ള്ള​വ​രും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ജ​സ്റ്റി​സ് എ​ച്ച്.​പി. സ​ന്ദേ​ശ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ജ​ഡ്ജി ബെ​ഞ്ച് അ​നു​വ​ദി​ച്ചു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം പ്ര​തി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ ന​ട​ത്തി​യെ​ന്ന് സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

2009ലെ ​അ​സം​ബ്ലി​ക​ളു​ടെ​യും പൊ​തു​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ളി​ങ് (ബാം​ഗ്ലൂ​ർ സി​റ്റി) ഉ​ത്ത​ര​വ് കോ​ട​തി പ​രി​ശോ​ധി​ക്കു​ക​യും മീ​റ്റി​ങ്, പ്ര​തി​ഷേ​ധം അ​ല്ലെ​ങ്കി​ൽ പൊ​തു പ്ര​സം​ഗം എ​ന്നി​വ ന​ട​ത്തു​ന്ന​തി​നാ​യി 250ല​ധി​കം ആ​ളു​ക​ൾ ഒ​രി​ട​ത്ത് ഒ​ത്തു കൂ​ടു​മ്പോ​ൾ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും 100 നും 150 ​നും ഇ​ട​യി​ൽ വി​ദ്യാ​ര്‍ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ ത​ന്നെ പ​റ​യു​ന്നു. അ​തി​നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ഏ​ത് നി​യ​മ​മോ നി​യ​മ വ്യ​വ​സ്ഥ​യോ ലം​ഘി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 100 മു​ത​ൽ 150 വ​രെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞ​പ്പോ​ൾ 15 വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്രം പ്ര​തി​ക​ളാ​ക്കി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഒ​രു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് കൊ​ണ്ട് മാ​ത്രം ഒ​രാ​ളെ ഐ.​പി.​സി സെ​ക്ഷ​ൻ 149 പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്ക് പൊ​തു​വാ​യ ഒ​രു ക്രി​മി​ന​ൽ ല​ക്ഷ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ള്‍ ആ ​ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ സ്ഥാ​പി​ക്ക​ണം. കേ​സി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ, സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ളു​ടെ എ​ണ്ണം, കു​റ്റ​പ​ത്ര​ത്തി​ലെ പോ​രാ​യ്മ​ക​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് സി.​ആ​ർ.​പി.​സി സെ​ക്ഷ​ൻ 482 പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ൾ വി​നി​യോ​ഗി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള കേ​സാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി​ക്കു​ക​യും 15 ഹ​ര​ജി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Court quashes FIR against students who protested on rohith vemula death
Next Story