Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൈ​കോ​ട​തി ജ​ഡ്ജി...

ഹൈ​കോ​ട​തി ജ​ഡ്ജി ജി.​ബ​സ​വ​രാ​ജ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ഹൈ​കോ​ട​തി ജ​ഡ്ജി ജി.​ബ​സ​വ​രാ​ജ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

ജി.​ ബ​സ​വ​രാ​ജ്

ബം​ഗ​ളൂ​രു: നെ​ല​മം​ഗ​ല താ​ലൂ​ക്കി​ലെ റാ​യ​ര​പാ​ള​യ​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റിസ് ജി ​ബ​സ​വ​രാ​ജ് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു .രാ​വി​ലെ ഏ​ഴ​ര​യോ​ടെ ജ​ഡ്ജി ന​ഗ​ര​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് സം​ഭ​വം.

കാ​ഴ്ചാ പ്ര​ശ്‌​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നെ​ല​മം​ഗ​ല ട്രാ​ഫി​ക് പൊ​ലീ​സ് പ​റ​ഞ്ഞു. രാ​വി​ല​ത്തെ വെ​യി​ൽ ക​ണ്ണി​ല​ടി​ച്ച് പൊ​ലീ​സ് എ​സ്കോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് കാ​ഴ്ച മ​ങ്ങി.​ വാ​ഹ​നം സെ​ൻ​ട്ര​ൽ മീ​ഡി​യ​നി​ൽ ഇ​ടി​ക്കു​ക​യും ജ​ഡ്ജി​യു​ടെ കാ​റി​ന്റെ പാ​ത​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യും ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജ​സ്റ്റി​സ് ബ​സ​വ​രാ​ജും അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​രും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ, എ​സ്കോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്കേറ്റു. പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsCar Accidenthigh court judgeescapes
News Summary - High Court Judge G. Basavaraj escapes car accident
Next Story