ഉന്നതവിജയം നേടിയവരെ ആദരിച്ചു
text_fieldsമികച്ച വിദ്യാർഥികൾക്ക് വി.സി.ഇ.ടി സംഘടിപ്പിച്ച ആദര ചടങ്ങ്
ബംഗളൂരു: 2024 -25 അധ്യയനവർഷത്തിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയവർ, വിവിധ എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയവർ, ഹിറ മോറൽ സ്കൂൾ ഏഴാംക്ലാസ് പൊതുപരീക്ഷയിൽ വിജയിച്ചവർ തുടങ്ങി 35 വിദ്യാർഥികളെ വി.സി.ഇ.ടിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വി.സി.ഇ.ടി നൽകിവരുന്ന സ്കോളർഷിപ് വഴി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെയും ഇതോടൊപ്പം ആദരിച്ചു. ഈ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും വി.സി.ഇ.ടി എജുക്കേഷൻ വിങ് നൽകിവരുന്നു.
സ്പ്രിങ്അപ് എന്ന വിഷയത്തിൽ സാമൂഹ്യ പ്രവർത്തകയും മനഃശാസ്ത്ര വിദഗ്ദ്ധയുമായ അരീഷ ഹുസ്ന ക്ലാസെടുത്തു. വി.സി.ഇ.ടി വർഷംതോറും ഹൈസ്കൂൾ മുതൽ പ്രഫഷനൽ കോഴ്സുകൾ വരെ പഠിക്കുന്ന 60 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നുണ്ട്. ഓരോ വിദ്യാർഥിക്കും മെന്ററെ നിശ്ചയിച്ച് അവരുമായി നിരന്തരം പഠനവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ട്.
മുൻവർഷങ്ങളിൽ സ്കോളർഷിപ് സഹായത്തോടെ എം.ബി.ബി.എസ്, എൻജിനീയറിങ്, നഴ്സിങ്, എം.ബി.എ, മറ്റു ഡിഗ്രി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ പത്തിലധികം പേർ വിവിധ അന്താരാഷ്ട്ര കമ്പനികളിലും, വിദേശത്തുമായി ജോലി ചെയ്തുവരുന്നുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. അൻവർ മുഹമ്മദ്, റഹീസ ഹാദി, ഷംസീർ വടകര എന്നിവർ സംസാരിച്ചു. അജ്മൽ അബ്ദുറഹിമാൻ, സിമി ബിജു, ഷീബ അൻവർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

