Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളികാമറ ഓപറേഷൻ; ടി.വി ചാനൽ മേധാവിയുടെ വസതിയിലും ഓഫിസിലും പരിശോധന

text_fields
bookmark_border
ഒളികാമറ ഓപറേഷൻ; ടി.വി ചാനൽ മേധാവിയുടെ വസതിയിലും ഓഫിസിലും പരിശോധന
cancel
camera_alt

രാ​കേ​ഷ് ഷെ​ട്ടി

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നടത്തിയ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ട് കന്നഡ വാർത്താ ചാനൽ മേധാവി രാകേഷ് ഷെട്ടിയുടെ വസതിയിലും ഓഫിസിലും സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ഷെട്ടിയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ സ്റ്റിങ് വിഡിയോകൾക്ക് പിറകില്‍ പ്രവര്‍ത്തിച്ച കോൺഗ്രസ് നേതാവ് കൃപ ആൽവയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

സിദ്ധരാമയ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് വിഡിയോകൾ സെപ്റ്റംബറിലാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. തുടർന്ന് സിദ്ധരാമയ്യ കോടതിയെ സമീപിച്ച് വിഡിയോകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഇൻജക്ഷൻ നേടുകയും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സിദ്ധരാമയ്യയെ ലക്ഷ്യം വെച്ചുള്ള സ്റ്റിങ് ഓപറേഷൻ വിഡിയോകൾ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഒക്ടോബർ 24 ന് ഡൽഹി സ്വദേശിയായ പാണ്ഡെയെ അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ആദ്യം അറസ്റ്റിലായത് ഇയാളാണ്. ഡൽഹിയിൽ വെച്ച് സി.സി.ബി ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി നഗരത്തിലേക്ക് കൊണ്ടുവന്നിരുന്നു. അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന മൊബൈൽ ഫോൺ കൈമാറിയത് ന്യൂഡൽഹിയിൽനിന്ന് വാങ്ങി കേന്ദ്രമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ ഔദ്യോഗിക വസതിയിൽനിന്നാണെന്ന് ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. പ്രജ്വൽ പ്രസാദ് എന്നയാളുടെ നിർദേശപ്രകാരമാണ് കൈമാറ്റം നടത്തിയതെന്ന് അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെ മൊഴി നല്‍കിയതായി കമീഷണർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hidden Camera Probe: TV Channel Head’s Home, Office Searched
Next Story