കോഫി ഷോപ്പിലെ ശുചിമുറിയിൽ ഒളികാമറ കണ്ടെത്തി
text_fieldsബംഗളൂരു: നഗരത്തിലെ പ്രമുഖ കോഫി ഷോപ്പിലെ ശുചിമുറിയിൽ ഒളികാമറ കണ്ടെത്തി. ബെൽ റോഡിലെ തേർഡ് വേവ് കോഫി ഷോപ്പ് ഔട്ട്ലെറ്റിലാണ് സംഭവം. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട് ഫോൺ കണ്ടെത്തിയ യുവതി വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഫോൺ ഫ്ലൈറ്റ് മോഡിലിട്ട ശേഷം രണ്ടു മണിക്കൂറോളം കാമറ റെക്കോഡിലായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ഷോപ്പിലെ ഒരു ജീവനക്കാരൻതന്നെയാണ് ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ഫോൺ വെച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കടയിൽനിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ ഖേദിക്കുന്നതായും കാരണക്കാരനായ ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കടയുടമ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

