സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ഹെൽപ് ലൈൻ
text_fieldsബംഗളൂരു: ഓൾ ഇന്ത്യ ഫിനാൻഷ്യൽ ബോറോവേഴ്സ് ഫെഡറേഷനും(എ.ഐ.എഫ്.ബി.എഫ്) ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കോമേഴ്സ് (എഫ്.കെ.സി.സി.ഐ) എന്നിവ ചേർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഹെൽപ് ലൈൻ തുടങ്ങി. കൗൺസലിങ്, സാമ്പത്തിക ഉപദേശം എന്നിവക്കായി 080-45888789 എന്ന നമ്പറിൽ വിളിക്കാം. മുൻ പൊലീസ് കമീഷണർ ഭാസ്കർ റാവു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ കടവുമായി ബന്ധപ്പെട്ട് നിത്യവും 14 കർഷകർ ജീവനൊടുക്കുന്നുവെന്നാണ് എ.ഐ.എഫ്.ബി.എഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി സമയോചിതമായ ഇടപെടലുകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. വായ്പയെടുക്കുന്നത് സമഗ്രവും കർഷകർക്ക് അനുകൂലവുമാകണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേ ന്ദ്രമോദിക്കും ധനമന്ത്രി നിർമല സീതാരാമനും കത്തെഴുതിയതായി എ.ഐ.എഫ്.ബി.എഫ് പറഞ്ഞു. വനിത സംരംഭകരെ സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനായി സഹായിക്കുക, മേക് ഇൻ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുക, ഇന്ത്യയുടെ ജി.ഡി.പി വർധിപ്പിക്കുക, കർഷക ആത്മഹത്യ തടയുക എന്നീ നിർദേശങ്ങൾ കത്തിലടങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

