ഹെൽപ്പിങ് ഹാൻഡ്സ്; സ്പൈനൽ റിഹാബ് ബോധവത്കരണം നാളെ
text_fieldsബംഗളൂരു: പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി കഴിഞ്ഞ 30 വർഷത്തോളമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സ്പൈനൽ റിഹാബ് ബോധവത്കരണം ശനിയാഴ്ച നടക്കും.
വൈകീട്ട് നാലിന് മാറത്തഹള്ളിയിലെ എഡിഫിസ് വൺ ഹാളിൽ നടക്കുന്ന പരിപാടി പി.കെ. സ്റ്റീൽസ് എം.ഡി കെ.ഇ. ഷാനവാസ് ഉദ്ഘാടനം ചെയ്യും. ഹെല്‍പ്പിങ് ഹാന്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പുതിയ സംരംഭമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് സെന്റർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്പൈനൽ റിഹാബ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.ന്യൂറോ വൈകല്യമുള്ളവരെ സ്വയം പര്യാപ്തരാക്കി അവർക്ക് തൊഴില്‍ സാധ്യതകളും സാമൂഹിക പങ്കാളിത്തവും ഉറപ്പു വരുത്തുക എന്നതാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് ലക്ഷ്യമിടുന്നത്.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണത്തിൽ തുടങ്ങിയ ഹെൽപ്പിങ് ഹാൻഡ്സ് സേവന പ്രവൃത്തികള്‍ ഇപ്പോൾ ഭക്ഷണ വിതരണം, ചികിത്സാ സഹായം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, വൃക്ക രോഗ നിർണയ ക്യാമ്പുകൾ, രക്ത ദാനം, ആംബുലൻസ് സർവിസ്, വീട് നിർമാണം, ശൗചാലയ നിർമാണം, ആരോഗ്യ ബോധവത്കരണം, ദുരന്ത നിവാരണ പദ്ധതി, കെയര്‍ ഹോം തുടങ്ങി പതിനഞ്ചോളം മേഖലയിൽ ആയിരക്കണക്കിന് മനുഷ്യർക്ക് കരുതലായി മാറാനായെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇതില്‍ ശ്രദ്ധേയമായ പദ്ധതിയാണ് കെയര്‍ ഹോം. നിർധനരായ കാൻസർ, കിഡ്നി രോഗികൾക്ക് ചികിത്സാ കാലയളവില്‍ അണുമുക്തമാക്കപ്പെട്ട അന്തരീക്ഷത്തില്‍ താമസവും ഭക്ഷണവും വാഹന സൗകര്യവും നൽകാനായി മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെയർ ഹോം.
1700ൽ പരം രോഗികൾക്ക് കെയർ ഹോമിലൂടെ ആശ്വാസമൊരുക്കാനായെന്നും അവർ പറഞ്ഞു.ചടങ്ങിൽ അസീം അധ്യക്ഷത വഹിക്കും. ഡോ. ഷഹദാദ്, ഡോ. ആയിഷ അഫ്റ, അബ്ദുൽ ജലീൽ മദനി, എം.കെ. നൗഫൽ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

