സുവർണ കർണാടക കേരള സമാജം സഹായം നൽകി
text_fieldsബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാഗ്ലൂർ ഈസ്റ്റ് ശാഖയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ശാഖയുടെ വനിത വിഭാഗം കൊത്തന്നൂരിലെ ആർ.വി.എം ഫൗണ്ടേഷൻ നടത്തുന്ന അനാഥാലയത്തിലേക്ക് സഹായം നൽകി. പലചരക്കു സാധനങ്ങൾ, ബെഡ് ഷീറ്റുകൾ, വസ്ത്രങ്ങൾ എന്നിവയാണ് നൽകിയത്.
വനിത വിഭാഗം കൺവീനറുമായ കൃഷ്ണകുമാർ, ശാഖ കൺവീനർ ബിജു ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു , ഭാരവാഹികളായ റിൻസി മാത്യു, കൃഷ്ണകുമാർ, കിരൺ നാഥ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏകദേശം 150ൽ പരം അന്തേവാസികളെ പരിചരിക്കുന്ന അനാഥാലയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

