മുങ്ങിമരിച്ച നാല് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സഹായം നൽകി
text_fieldsഹലേഗാഡിയിൽ പാവഞ്ചെ പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികൾ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത സൂറത്ത്കൽ ഹലേഗാഡിയിൽ പാവഞ്ചെ പുഴയിൽ മുങ്ങിമരിച്ച നാലു വിദ്യാർഥികളുടെ രക്ഷിതാക്കൾ ശനിയാഴ്ച മംഗളൂരു ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിളനിൽനിന്ന് സഹായം കൈപ്പറ്റി. കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് മംഗളൂരു നോർത്ത് മുൻ എം.എൽ.എ ബി.എ. മുഹിയുദ്ദീൻ ബാവ നൽകിയ നിവേദനത്തെതുടർന്നാണ് രണ്ടു ലക്ഷം രൂപ വീതം സഹായം അനുവദിച്ചത്. സൂറത്ത്കൽ വിദ്യാദായിനി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത് (16), എ. നിരുപ് (16), കെ. അൻവിത് (16), സി.എ. രാഘവേന്ദ്ര (16) എന്നിവരാണ് മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

