റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്പ് ഡെസ്ക്
text_fieldsബംഗളൂരു: യശ്വന്ത്പുര, മെജസ്റ്റിക്, ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷനുകളില്‍ ഹെൽപ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാര്‍ക്ക് അവരുടെ സംശയങ്ങളും പരാതികളുമായി ഹെല്പ് ഡെസ്കിനെ സമീപിക്കാമെന്ന് ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും. ബംഗളൂരു ഡിവിഷന് നിലവില്‍ അനുവദിച്ച ജീവനക്കാരുടെ എണ്ണം 900 ആണ്. ഇതില്‍ 840 പേര് മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കി ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കും.

