ഹെബ്ബാൾ-സിൽക്ക് ബോർഡ് തുരങ്കപാത: ഡി.പി.ആർ കരാറായി
text_fieldsബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹെബ്ബാൾ-സിൽക്ക് ബോർഡ് 18 കിലോ മീറ്റർ തുരങ്കപാതയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) രണ്ടു മാസത്തിനകം സമർപ്പിക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തിയായി. 9.4 കോടി രൂപയുടെ കരാർ റോഡിഗ് കൺസൽട്ടൻസ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. അടുത്ത ജനുവരിയിൽ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണ ചെലവ് ഉൾപ്പെടെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം സ്വകാര്യ നിക്ഷേപം ആവശ്യമാണോയെന്നും പരിശോധിക്കും. പദ്ധതി സംബന്ധിച്ച പരാതിയും നിർദേശങ്ങളും കൂടി സ്വീകരിച്ചാകും റിപ്പോർട്ട് തയാറാക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

