കനത്ത മഴ: മഞ്ജരാബാദ് കോട്ടയുടെ ഭാഗം തകർന്നു
text_fieldsബംഗളൂരു: ഹാസൻ ജില്ലയിൽ സകലേശ്പൂരിലെ ചരിത്രപ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരുഭാഗം കനത്ത മഴയിൽ തകർന്നു. ഞായറാഴ്ച രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകർന്ന ഭാഗം ശ്രദ്ധയിൽപെട്ടത്. സൈനികർക്ക് വിശ്രമിക്കാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്.
1792ൽ ടിപ്പു സുൽത്താൻ നിർമിച്ച സമുദ്രനിരപ്പിൽനിന്ന് 988 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ സകലേശ്പൂർ പട്ടണത്തിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ അദാനി കുന്നിൻ മുകളിലാണ് ഇത്. വർഷങ്ങളായി, ഈ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷമാണ് കോട്ട. 1965 മുതൽ കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

