ഉഷ്ണതരംഗ മുന്നറിയിപ്പ്
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ കർണാടകയിലെ 14 മണ്ഡലങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൂട്, വോട്ടർമാരുടെ എണ്ണത്തെ ബാധിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കേന്ദ്രങ്ങളിലൊരുക്കിയിട്ടുണ്ട്.
ബാഗൽകോട്ട്, ബെലഗാവി, ധാർവാഡ്, ഹാവേരി, കൊപ്പാൽ എന്നീ ജില്ലകളിൽ മെയ് 9വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ബംഗളൂരുവിൽ വരും ദിവസങ്ങളിൽ ചെറിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു. ഇന്നലെ വൈകീട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു.

