Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ മരിച്ചു
cancel

ബംഗളൂരു: കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥി കോഴിക്കോട് മേമുണ്ട തടത്തിൽ മീത്തൽ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകൻ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.

വ്യാഴാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് ​കൊണ്ടുപോയി.

പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയിൽ ഈസ്റ്റ് എസ്‌.ബി സ്കൂൾ റിട്ട. അധ്യാപികയുമാണ്. സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖിൽ വയനാട്. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Student from Kozhikode dies in Bengaluru
Next Story