കർഷകരുടെ പരാതി കേട്ട് ബി.ജെ.പി പ്രസിഡന്റ്
text_fieldsനളിൻ കുമാർ കട്ടീൽ എം.പി വിജയപുരയിൽ
കർഷകർക്കൊപ്പം
മംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ നേരത്തേ നേതൃത്വം നൽകിയ സർക്കാർ ഭരണത്തിൽ കർണാടകയിൽ 4000 കർഷകർ ആത്മഹത്യ ചെയ്തതായി ദക്ഷിണ കന്നട എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ നളിൻ കുമാർ കട്ടീൽ . വിജയപുരയിൽ പാർട്ടി ജനസമ്പർക്ക പരിപാടിയിൽ കർഷകരുടെ പരാതികൾ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയപുരയിൽ മാത്രം അന്ന് 18 കർഷക ആത്മഹത്യകളുണ്ടായി.
കർഷകരുടെ കാര്യത്തിൽ ശ്രദ്ധയില്ലാതെ പ്രാതലുകൾക്ക് പിന്നാലെയാണിപ്പോൾ മുഖ്യമന്ത്രി. ഈ നില തുടർന്നാൽ അധികകാലം സിദ്ധരാമയ്യ ആ കസേരയിൽ ഉണ്ടാവില്ല. കർണാടകയിൽ നിന്നുള്ള നിവേദക സംഘത്തെ കാണാൻ പ്രധാനമന്ത്രി കൂട്ടാക്കിയില്ലെന്ന് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണസംവിധാനം അറിയില്ലേ എന്നും കട്ടീൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

