എല്ലാവർക്കും ആരോഗ്യം: ഓപ്പൺടെക്സ്റ്റ് ബംഗളൂരു വാക്കത്തൺ
text_fieldsബംഗളൂരു: സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് സംഘടിപ്പിച്ച ഓപ്പൺടെക്സ്റ്റ് ബംഗളൂരു വാക്കത്തണിന്റെ 19-ാമത് പതിപ്പ് വിജയകരമായി നടന്നു. ഭിന്നശേഷിക്കാർ ഉൾപ്പെടെ 10,000-ത്തിലധികം ആളുകൾ പങ്കെടുത്തു. 'എല്ലാവർക്കും ആരോഗ്യം' എന്നതായിരുന്നു പ്രമേയം. സമർത്ഥനം ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. മഹന്തേഷ് ജി. കിവദസന്നവർ, ഓപ്പൺടെക്സ്റ്റ് മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ മനോജ് നാഗ് പാല് എന്നിവർ നേതൃത്വം നൽകി. ജയനഗർ എം.എൽ.എയും ബംഗളൂരു സൗത്ത് ജില്ല ചെയർമാനുമായ സി.കെ. രാമമൂർത്തി മുഖ്യാതിഥിയായി. ബി.ബി.എം.പി. മുൻ ഭരണകക്ഷി നേതാവ് എൻ. നാഗരാജു, ബ്ലൂ യോണ്ടർ, സി.എസ്.സി, എച്ച്.ഐ.വി.ഇ.ആർ, ഫിസ്, വോയ ഗ്ലോബൽ സർവീസസ് തുടങ്ങി പ്രമുഖ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും ആസ്ട്രേലിയൻ ഹൈക്കമീഷൻ കോൺസൽ ജനറൽ മിസ് ഹിലാരി മക്ഗീച്ചി എന്നിവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

