`ഉറക്കത്തിൽ' മൂന്ന് കിലോമീറ്റർ നടന്ന് കുരുന്ന് ; അർധരാത്രി രക്ഷകനായി ബാർ ഉടമ
text_fieldsമംഗളൂരു: ഉറക്കത്തിൽ നിന്നെഴുന്നേറ്റ് മൂന്ന് കിലോമീറ്റർ നടന്ന് ഉണർന്നപ്പോൾ പാതയോരത്ത് നിന്ന ആറു വയസുകാരിയെ അർധരാത്രി ആ വഴി വന്ന ബാർ ഉടമ രക്ഷിതാക്കളെ ഏൽപിച്ചു. ഉടുപ്പി ജില്ലയിൽ ഡബ്ബെകട്ടെ-തെക്കട്ടെയിൽ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം.
കച്ചവടം കഴിഞ്ഞ് ജീവനക്കാരോടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചർക്കോട്ടിഗെയിൽ അർച്ചന ബാർ-റസ്റ്റോറന്റ് നടത്തുന്ന വിശ്വനാഥ പൂജാരി.
സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലേക്കുള്ള വഴി ചൂണ്ടി ബോർഡിനടുത്ത് പൂർണ നഗ്നയായി നിൽക്കുന്ന കുട്ടിയെ കണ്ട് ആദ്യം ഞെട്ടി. ഇറങ്ങി അന്വേഷിച്ചപ്പോൾ കുട്ടി വീട് പറഞ്ഞു. കുഞ്ഞിനെയുമെടുത്ത് കൊർഗി ഗ്രാമത്തിലെ വീട്ടിൽ ചെന്ന് വിളിച്ചപ്പോൾ മാത്രമാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. മദ്യശാല നടത്തുന്ന വിശ്വനാഥ പൂജാരിയുടെ മനുഷ്യപ്പറ്റാണിപ്പോൾ ആ ഗ്രാമത്തിെൻറ സംസാരവിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

