Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക്രോസ് വോട്ട്...

ക്രോസ് വോട്ട് ചെയ്തവരുടെ വിവരങ്ങൾ കൈവശമുണ്ട് -എച്ച്‌.ഡി. കുമാരസ്വാമി

text_fields
bookmark_border
H.D. Kumaraswamy
cancel
camera_alt

എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി

ബംഗളൂരു: സംസ്ഥാന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തവരെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ തന്‍റെ കൈവശമുണ്ടെന്ന് കേന്ദ്രമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി. തെരഞ്ഞെടുപ്പിൽ 18 എം.എൽ.എമാരുള്ള ജനതാദൾ സെക്യുലർ സ്ഥാനാർഥിക്ക് 14 വോട്ടുകൾ മാത്രമാണ് നേടിയത്. ഫലം താൻ മുൻകൂട്ടി കണ്ടിരുന്നുവെന്നും അതിൽ അസ്വസ്ഥനല്ലയെന്നും മൈസൂരുവിൽ മാധ്യമങ്ങളോട് കുമാരസ്വാമി പറഞ്ഞു.

നാലുപേർ ക്രോസ് വോട്ട് ചെയ്തു. അവർ ആരാണെന്ന് അറിയാം. പാർട്ടി വിടുന്നതിനെക്കുറിച്ച് അവർ ഇതിന് മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. സ്വന്തം എം.എൽ.എമാരെ പരീക്ഷിക്കാനാണ് സ്ഥാനാർികളെ നിർത്തിയത്. 2028 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ യഥാർഥ പോരാട്ടം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിഷയം വേഗം ചർച്ച ചെയ്യേണ്ടതുണ്ട്. ജെ.ഡി.എസിനെ കെട്ടിപ്പടുത്തത് തൊഴിലാളികളാണ്. ദീർഘകാലം ഭരിച്ച പാർട്ടികൾ എല്ലാത്തരം സാഹചര്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പണം, അധികാരം, പേശീബലം എന്നിവക്കെതിരെ പോരാടണം. പാർട്ടിയെ രക്ഷിക്കാൻ യഥാർഥ പ്രവർത്തകരുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HD KumaraswamyJanata Dal secularAssembly elections
News Summary - H.D. Kumaraswamy says Information of those who cross-voted is in possession
Next Story