Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിദ്വേഷ പ്രസംഗം;...

വിദ്വേഷ പ്രസംഗം; എസ്.ഡി.പി.ഐ നേതാവിന് ആറുമാസം തടവ്

text_fields
bookmark_border
വിദ്വേഷ പ്രസംഗം; എസ്.ഡി.പി.ഐ നേതാവിന് ആറുമാസം തടവ്
cancel
camera_alt

മുഹമ്മദ് റിയാസ്

മംഗളൂരു: കഴിഞ്ഞ വർഷം പ്രതിഷേധ യോഗത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് എസ്.ഡി.പി.ഐ നേതാവ് മുഹമ്മദ് റിയാസ് ഫറങ്കിപേട്ടക്ക് ബെൽത്തങ്ങാടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി രാമലിംഗപ്പ ആറ് മാസം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2015 ജൂലൈ 23-ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി‌എഫ്‌ഐ) ബെൽത്തങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് പ്രസംഗം നടത്തിയത്. പ്രസംഗത്തെത്തുടർന്ന മതവികാരം വ്രണപ്പെടുത്തുന്നതും സാമുദായിക ഐക്യം തകർക്കാൻ പ്രേരിപ്പിക്കുന്നതുമായ പ്രകോപനപരമായ പരാമർശങ്ങൾ പ്രതി നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 295 എ വകുപ്പുകൾ പ്രകാരം ബെൽത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ബെൽത്തങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ രവി ബിഎസ് ആണ് അന്വേഷണം നടത്തിയത്, പ്രൊസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ അഷിത കോടതിയിൽ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonHate SpeechSDPI Leadermetro newsBengaluru
News Summary - Hate speech; SDPI leader gets six months in prison
Next Story