എ.ഐ വീഡിയോ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം: ഒരാൾ അറസ്റ്റിൽ
text_fieldsമംഗളൂരു: സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമൂഹ മാധ്യമത്തിൽ എ.ഐ വീഡിയോ പങ്കുവെച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ ബഡഗബെല്ലൂർ ഗ്രാമവാസിയായ മുഹമ്മദ് റഫീഖാണ് (38) അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിൽ ‘നസീർ മംഗളൂരു’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ മോർഫ് ചെയ്ത് വർഗീയ വിദ്വേഷം വളർത്തുന്നതിനായി ഇത് പ്രചരിപ്പിച്ചു. അന്വേഷണത്തിനിടെ റഫീഖാണ് അകൗണ്ടിന് പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 353(1) (തെറ്റായ പ്രസ്താവനകൾ, കിംവദന്തികൾ അല്ലെങ്കിൽ വിവരങ്ങൾ ഉണ്ടാക്കുക, പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക, 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കങ്കനാടി ടൗൺ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

