Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ദ്വേ​ഷ പ്ര​ചാ​ര​ണം:...

വി​ദ്വേ​ഷ പ്ര​ചാ​ര​ണം: സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​ദ്വേ​ഷ പ്ര​ചാ​ര​ണം: സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ൻ   അ​റ​സ്റ്റി​ൽ
cancel
camera_alt

പു​നീ​ത്

മം​ഗ​ളൂ​രു: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ൻ പു​നീ​ത് കെ​രേ​ഹ​ള്ളി​യെ ബെ​ൽ​ത്ത​ങ്ങാ​ടി പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

കെ​രേ​ഹ​ള്ളി ചോ​ദ്യം ചെ​യ്യ​ലി​നാ​യി പൊ​ലീ​സി​ന് മു​ന്നി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലെ ക​സ്ബ ഗ്രാ​മ​ത്തി​ലെ ഹു​ൻ​സെ​ക​ട്ടെ നി​വാ​സി​യാ​യ ജോ​റാം ബ​ർ​ബോ​സ 2025 ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​നീ​തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കെ​രേ​ഹ​ള്ളി പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ബെ​ൽ​ത്ത​ങ്ങാ​ടി പൊ​ലീ​സ് കെ​രേ​ഹ​ള്ളി​ക്ക് നി​ര​വ​ധി നോ​ട്ടി​സു​ക​ൾ അ​യ​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ൽ, ബെ​ൽ​ത്ത​ങ്ങാ​ടി കോ​ട​തി​യി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് വാ​റ​ണ്ട് നേ​ടി. തു​ട​ർ​ന്ന് വാ​റ​ണ്ട് ന​ട​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroSanghparivarArrest
News Summary - Hate propaganda: Sangh Parivar activist arrested
Next Story