എച്ച്.എ.എൽ വിമാന മാതൃക: ഹനുമാൻ ചിത്രം വീണ്ടും
text_fieldsബംഗളൂരു: എയ്റോ ഇന്ത്യയിലെ പ്രദർശനത്തിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്റെ സ്റ്റാളിൽ പ്രദർശിപ്പിച്ച ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫൈറ്റർ ട്രെയ്നർ -42 (എച്ച്.എൽ.എഫ്.ടി -42) വിമാന മാതൃകയിൽ ഹനുമാന്റെ ചിത്രം വീണ്ടും ചേർത്തു.
പ്രദർശനത്തിന്റെ ആദ്യ ദിനത്തിൽ ഇത് വിവാദമായതോടെ ചിത്രം നീക്കിയിരുന്നു. എച്ച്.എൽ.എഫ്.ടി -42 വിമാന മാതൃകയിൽ ‘കൊടുങ്കാറ്റ് വരുന്നു’ എന്ന സ്ലോഗനൊപ്പമാണ് ഹനുമാന്റെ ചിത്രമുള്ളത്. മുകളിൽനിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചിത്രം വീണ്ടും പതിച്ചതെന്ന് എച്ച്.എ.എൽ അധികൃതർ പ്രതികരിച്ചു.
എയ്റോ ഇന്ത്യയിൽ ആദ്യമായാണ് എച്ച്.എൽ.എഫ്.ടി -42ന്റെ സ്കെയിൽ മോഡൽ പ്രദർശിപ്പിക്കുന്നത്. അഞ്ചു ദിവസത്തെ എയ്റോ ഇന്ത്യ പ്രദർശനം വെള്ളിയാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

