ഗുണ്ടൽപേട്ട് വികസനപാതയിൽ; 523 കോടിയുടെ പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
text_fieldsഗുണ്ടൽപേട്ടില്‍ നടന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത മുഖ്യ മന്ത്രിയെ സ്വീകരിക്കുന്നു
ബംഗളൂരു: ഗുണ്ടൽപേട്ട് താലൂക്കിൽ 523 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 475 കോടി ചെലവിൽ 110 തടാകങ്ങളുടെ പുനരുദ്ധാരണവും ഇതില്‍ ഉള്‍പ്പെടും. നഞ്ചുണ്ടപ്പ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സംസ്ഥനത്തെ ഏറ്റവും പിന്നാക്കം നില്ക്കുന്ന താലൂക്കുകളില്‍ ഒന്നാണ് ഗുണ്ടൽപേട്ട്.
താലൂക്കിന് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവും പ്രാദേശിക എം.എൽ.എ. ഗണേഷ് പ്രസാദിന്റെ സമ്മര്‍ദവും മൂലമാണ് പദ്ധതി നടപ്പാക്കിയത്. കോണ്‍ ഗ്രസ് സര്‍ക്കാറിന്റെ ഭരണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നുവെങ്കിലും പ്രതിപക്ഷം അപവാദപ്രചാരണം നടത്തുകയാണ് എന്നും ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് വനിത സംവരണ ബില്ലിനെ എതിർത്തുവെന്ന് ബി.ജെ.പി പറയുന്നു. എന്നാൽ കോൺഗ്രസ് ഒരിക്കലും വനിതാ സംവരണത്തെ എതിർത്തിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് സർക്കാർ വനിതാ സംവരണം നടപ്പാക്കുകയാണ് ചെയ്തത്. ഇതിനെ ബി.ജെ.പി എതിര്‍ത്തിരുന്നു. വനിതാ സംവരണത്തെ എതിർത്തവരോട് സ്ത്രീകൾ ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. 2023ൽ വനിത സംവരണ ബിൽ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
2028 വരെ വനിതാ സംവരണം നടപ്പാക്കാന്‍ കഴിയില്ല എന്നാണ് ബി.ജെ.പി പറയുന്നത്. ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. അവർക്ക് ന്യായമായ സംവരണം നൽകേണ്ടത് അത്യാവശ്യമാണ്. കോൺഗ്രസ് പാർട്ടി എപ്പോഴും വനിതാ സംവരണത്തെ പിന്തുണക്കുന്നു.
ബി.ജെ.പി സംസ്ഥാനത്തെ ഗ്യാരണ്ടി പദ്ധതികളെ എതിർത്തിരുന്നു. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി പദ്ധതികൾ അവര്‍ പിന്തുടരുന്നു. ഗുണ്ടല്‍ പേട്ടില്‍ നടപ്പാക്കുന്ന പദ്ധതി വികസനത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസേചനം, ഗ്രാമവികസനം, ഇന്ധനം, കൃഷി തുടങ്ങി എല്ലാ വകുപ്പുകളും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
മൂന്ന് വർഷത്തിനുള്ളിൽ ഗുണ്ടൽപേട്ട മണ്ഡലത്തിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

