ഗൈഡ് വയർ വാർഷിക സമ്മേളനം സമാപിച്ചു
text_fieldsബംഗളൂരു: ഗൈഡ് വയറിന്റെ രണ്ടാമത് വാർഷിക ഡി.ഇ.വി സമ്മേളനം ബംഗളൂരുവിൽ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ഗൈഡ് വയർ ഡെവലപർമാരും പാർട്ണർമാരും പങ്കാളികളായി. സി.ഇ.ഒ മൈക്ക് റോസൻബാം, സി.പി.ഒ ഡിയേഗോ ദേവാലേ എന്നിവർ സംസാരിച്ചു.
അമൃത സർവകലാശാല, പി.ഇ.എസ് സർവകലാശാല, രേവ സർവകലാശാല, എസ്.ആർ.എം സർവകലാശാല, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ ഗൈഡ് വയർ ഇന്റലിജന്റ് ടെക് പാഠ്യപദ്ധതി ഫലപ്രദമായി വിനിയോഗിച്ചതായി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ബാഡ്മിന്റൺ താരവും പത്മഭൂഷൺ ജേതാവുമായ പുല്ലേല ഗോപിചന്ദ് വിശിഷ്ടാതിഥിയായി. സാങ്കേതിക വിവരണങ്ങൾ, പാനൽ ചർച്ചകൾ, കോഡിങ് വെല്ലുവിളികൾ തുടങ്ങി ആറു സെഷനുകൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

