പാരന്റിങ്ങിൽ വഴികാട്ടി പ്രീ പ്രൊഫേസ് ഫാമിലി മീറ്റ്
text_fieldsബംഗളൂരു: വർത്തമാനകാലത്ത് പാരന്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കിക്കൊണ്ട് പ്രീ പ്രൊഫേസ് സമാപിച്ചു. ബാംഗ്ലൂർ ഇസ്ലാമിക് ഗൈഡൻസ് സെന്ററും വിസ്ഡം യൂത്തും സംയുക്തമായാണ് ഇന്ദിരാ നഗറിലെ പ്രെസ്റ്റിൻ പബ്ലിക് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്. മനഃശാസ്ത്ര വിദഗ്ധൻ ഡോ. ജൗഹർ മുനവ്വർ നേതൃത്വം നൽകി. പാരൻറിങ് എന്നത് കുട്ടികൾ മുതിർന്നാൽ മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല എന്നും മുലയൂട്ടുന്നത് മുതൽ ശ്രദ്ധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. നവംബർ 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന പ്രൊഫേസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്തഫ മദനിയും സംസാരിച്ചു. പ്രോഗ്രാം കൺവീനർ അസ്വിം സ്വാഗതവും മുബാറക് അൽ-ഹികമി നന്ദിയും പറഞ്ഞു.

