കർണാടക നിയമസഭ സ്പീക്കറായി ജി.എസ്. പാട്ടീൽ
text_fieldsജി.എസ്. പാട്ടീൽ
ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കറായി കോൺഗ്രസ് എം.എൽ.എ ഗുരുപാദഗൗഡ സംഗനഗൗഡ പാട്ടീൽ തെരഞ്ഞെടുക്കപ്പെട്ടു. ജി.എസ്. പാട്ടീലിന്റെ പേര് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിർദേശിച്ചത്.
ഉപമുഖ്യമന്ത്രി ജി. പരമേശ്വര പിന്താങ്ങി. സഭാനടപടികൾക്ക് നേതൃത്വം നൽകിയ പ്രോടെം സ്പീക്കർ ടി.ബി. ജയചന്ദ്ര ശബ്ദവോട്ടെടുപ്പിനുശേഷം പാട്ടീലിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി.എസും സ്പീക്കർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഗഡാഗ് ജില്ലയിലെ റോൺ നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണ എം.എൽ.എയായ വ്യക്തിയാണ് പാട്ടീൽ. ലിംഗായത്ത് സമുദായാംഗമായ അദ്ദേഹം മുമ്പ് കർണാടക മിനറൽ ഡെവലപ്മെന്റ് കോർപറേഷന്റെയും കർണാടക റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ലിമിറ്റഡിന്റെയും ചെയർമാനായിരുന്നു.
ഭരണകക്ഷിയായ കോൺഗ്രസ് ഭരണഘടനാവിരുദ്ധമായി പുതിയ സ്പീക്കറെ ഔദ്യോഗിക ലെറ്റർഹെഡിൽ നാമനിർദേശം ചെയ്തതിൽ പ്രതിഷേധിച്ച് സ്പീക്കർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ബി.ജെ.പിയും ജെ.ഡി.എസും തീരുമാനിച്ചതായി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. പാർട്ടി ലെറ്റർഹെഡിൽ സ്പീക്കറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തും സംസ്ഥാനത്തും കോൺഗ്രസ് പുതിയ പാരമ്പര്യം ആരംഭിച്ചതായും അതിലൂടെ സഭയുടെ പരമാധികാരത്തെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അവകാശങ്ങളെയും ദുർബലപ്പെടുത്തിയെന്നും മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട 19 മന്ത്രിമാരുടെ പേരുകൾ അടങ്ങിയ കത്ത് കോൺഗ്രസ് ഹൈക്കമാൻഡ് ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അയച്ചതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനങ്ങളിലേക്ക് പാർട്ടി നാമനിർദ്ദേശം ചെയ്തവരുടെ പേരുകളും കത്തിലുണ്ടായിരുന്നുവെന്നും അദ്ദെഹം കൂട്ടിച്ചേര്ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

