ഗൃഹലക്ഷ്മി സ്കീം: രജിസ്റ്റർ ചെയ്തത് 1.1 കോടി വനിതകൾ
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ ഗൃഹലക്ഷ്മി സ്കീമിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1.1 കോടി വനിതകൾ. ആഗസ്റ്റ് 30ന് ഇവർക്കുള്ള ആദ്യ വേതനം ലഭിച്ചുതുടങ്ങും. മൈസൂരു ജില്ലയിൽ മാത്രം 1.5 ലക്ഷം വീട്ടമ്മമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൈസൂരു, മണ്ഡ്യ, കുടക്, ചാമരാജ് നഗർ ജില്ലകളിലായി 13.81 ലക്ഷം വനിതകൾ രജിസ്റ്റർ ചെയ്തതായി വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. വീട്ടമ്മമാരെയും അതുവഴി അവരുടെ കുടുംബങ്ങളെയും ശാക്തീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസം വീട്ടമ്മമാർക്ക് 2000 രൂപ വേതനം നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുക.

