Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഗൃഹജ്യോതി' ഗുണഭോക്തൃ...

‘ഗൃഹജ്യോതി' ഗുണഭോക്തൃ പരിശോധന ആരംഭിച്ചു

text_fields
bookmark_border
‘ഗൃഹജ്യോതി ഗുണഭോക്തൃ പരിശോധന ആരംഭിച്ചു
cancel

ബം​ഗ​ളൂ​രു: ഗൃ​ഹ ജ്യോ​തി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും വീ​ടു​തോ​റു​മു​ള്ള ഗു​ണ​ഭോ​ക്തൃ പ​രി​ശോ​ധ​നാ പ്ര​ക്രി​യ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്‍റെ അ​ഞ്ച് ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി മു​ഖേ​ന 200 യൂ​നി​റ്റ് വ​രെ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന പ​ദ്ധ​തി 2023 ജൂ​ലൈ​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. വി​വി​ധ എ​സ്‌​കോ​മു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും മീ​റ്റ​ർ റീ​ഡി​ങ്ങു​ക​ള്‍ വി​ല​യി​രൂ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ഡി​ക്ല​റേ​ഷ​ൻ ഫോ​മും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ധാ​ർ കാ​ർ​ഡ്, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, വോ​ട്ട​ർ ഐ.​ഡി. കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, വാ​ട​ക ക​രാ​റു​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും കൈ​വ​ശം വെ​ക്ക​ണ​മെ​ന്നും ഓ​ൺ-​സൈ​റ്റ് പ​രി​ശോ​ധ​ന ആ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​രോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഊ​ർ​ജ്ജ വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു. ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ജൂ​ണ്‍ നാ​ലി​ന് ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​വി​ന്‍റെ മ​ര​ണം, വീ​ട് മാ​റ്റം, ര​ജി​സ്ട്രേ​ഷ​നു​ക​ൾ പു​തു​ക്കാ​ത്ത​ത് എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

നി​ര​വ​ധി വാ​ണി​ജ്യ യൂ​നി​റ്റു​ക​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ മീ​റ്റ​ർ ക​ണ​ക്ഷ​നു​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജൂ​ൺ 30ന് ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക പ​രി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ബാം​ഗ്ലൂ​ർ ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ് (ബെ​സ്കോം), മം​ഗ​ലാ​പു​രം ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ് (മെ​സ്കോം), ഹു​ബ്ലി ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ് (ഹെ​സ്കോം), ഗു​ൽ​ബ​ർ​ഗ ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ് (ജെ​സ്കോം), ചാ​മു​ണ്ഡേ​ശ്വ​രി ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (സി.​ഇ.​എ​സ്.​സി) എ​ന്നീ അ​ഞ്ച് എ​സ്കോം അ​ധി​കാ​ര​പ​രി​ധി​ക​ളി​ലും ഒ​രേ​സ​മ​യം വെ​രി​ഫി​ക്കേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ക്കു​മെ​ന്നും ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ​യും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​രാ​മ​ര്‍ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power subsidy schemebescomEnergy Department
News Summary - Gruha Jyothi’ Beneficiary Verification Begins
Next Story