ഗൃഹലക്ഷ്മി: ആധാർ അക്കൗണ്ടിൽ ബന്ധിപ്പിച്ചില്ലെങ്കിലും അപേക്ഷ അനുവദിക്കും
text_fieldsബംഗളൂരു: സ്ത്രീകളുടെ ആധാർ നമ്പർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും ഗൃഹ ലക്ഷ്മി പദ്ധതിക്ക് അപേക്ഷകൾ അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. പദ്ധതിയിലേക്കുള്ള അപേക്ഷ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നാണ് വിവരം. ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കാത്ത 22 ലക്ഷം ഗുണഭോക്താക്കളുണ്ട്. ഇവർക്ക് പദ്ധതി ഉപയോഗപ്പെടില്ലെന്ന ആശങ്കകൾക്കിടയിലാണ് സർക്കാറിന്റെ ഈ തീരുമാനം.
അന്ത്യോദയ, ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി.പി.എൽ), ദാരിദ്ര്യരേഖക്ക് മുകളിലുള്ള (എ.പി.എൽ) കാർഡുകളിലെ കുടുംബനാഥന്മാരായി കണ്ടെത്തിയ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ സഹായം നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. കോൺഗ്രസ് സർക്കാറിന്റെ അഞ്ചിന ഗാരന്റികളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

