‘ഗൃഹജ്യോതി’ പദ്ധതി ഈ മാസത്തെ ആനുകൂല്യത്തിന് ജൂലൈ 25നുമുമ്പ് അപേക്ഷ നൽകണം
text_fieldsബംഗളൂരു: 200 യൂനിറ്റുവരെ സൗജന്യ വൈദ്യുതി ഉറപ്പുനൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതിക്ക് അപേക്ഷിക്കാൻ സമയപരിധിയില്ലെങ്കിലും ജൂലൈ 25നുമുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താക്കൾക്ക് ഈ മാസത്തെ ആനുകൂല്യം ലഭിക്കില്ല. 25നുശേഷം അപേക്ഷിക്കുന്നവരെ ആഗസ്റ്റിലെ പട്ടികയിൽ പരിഗണിക്കും.
ജൂലൈ ഒന്നു മുതലാണ് പദ്ധതി നടപ്പാക്കിയത്. യോഗ്യരായ ഉപഭോക്താക്കൾക്കും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ആഗസ്റ്റ് ഒന്നിന് പുറത്തിറക്കുന്ന ബില്ലിൽ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഊർജ വകുപ്പ് കാര്യക്ഷമമാക്കിയിട്ടുണ്ട്. കൂടാതെ സേവസിന്ധു പോർട്ടൽ വഴിയും സ്വയം രജിസ്റ്റർ ചെയ്യാം.
ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഇലക്ട്രിസിറ്റി ഓഫിസുകൾ സന്ദർശിക്കാം. ഗ്രാമ വൺ, കർണാടക വൺ, ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും അപേക്ഷിക്കാം.ഉപഭോക്താക്കൾക്ക് അവരുടെ കുടിശ്ശിക ബില്ലുകൾ ക്ലിയർ ചെയ്യാൻ സർക്കാർ മൂന്നുമാസത്തെ സമയവും നൽകിയിട്ടുണ്ട്.
എന്നാൽ, സെപ്റ്റംബർ 30നുശേഷം ഈ ആനുകൂല്യം ലഭിക്കില്ല. ഇതിനകം ഒരു കോടിയിലേറെ പേർ ‘ഗൃഹജ്യോതി’ സ്കീമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാണ്ട് അത്രയും ഉപഭോക്താക്കൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

