ഗ്രീൻ ഹാർട്ട്ഫുൾനെസ് റൺ 2025
text_fieldsഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഗ്രീൻ ഹാർട്ട്ഫുൾനെസ്
റൺ 2025ല്‍നിന്ന്
ബബംഗളൂരു: ‘സ്നേഹപൂര്‍വം ഭൂമിക്കായി ഓടുക’എന്ന പ്രമേയത്തിൽ ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് കബ്ബൺ പാർക്കിൽ ഗ്രീൻ ഹാർട്ട്ഫുൾനെസ് റൺ 2025 സംഘടിപ്പിച്ചു. വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്തു. കർണാടക സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ മൂന്നു കിലോമീറ്റര്‍, അഞ്ചു കിലോമീറ്റര്‍ വിഭാഗത്തിൽ മത്സരം നടന്നു.
കർണാടക നിയമസഭാംഗം എൽ.എ. രവി സുബ്രഹ്മണ്യ, ലോകായുക്ത പൊലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു, ആദമ്യ ചേതന ഫൗണ്ടേഷൻ ചെയർമാനും സഹസ്ഥാപകയുമായ തേജസ്വിനി അനന്ത്കുമാർ, നടൻ നിരഞ്ജൻ ഷെട്ടി, ഹാർട്ട്ഫുൾനെസ് സോണൽ കോഓഡിനേറ്റർ ഗിരീഷ് ടോറ്റ്ലൂർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഇവന്റ് കോഓഡിനേറ്റർമാരായ ഗണേഷ്, ശക്തി കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

