Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘പ​ച്ച​പ്പു​ല്ല്,...

‘പ​ച്ച​പ്പു​ല്ല്, വൈ​ക്കോ​ല്‍ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്ക​ണം’

text_fields
bookmark_border
ടി. ​സി​ദ്ധി​ക്ക് എം.​എ​ൽ​എ
cancel
camera_alt

ടി. ​സി​ദ്ധി​ക്ക് എം.​എ​ൽ​എ ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് നി​വേ​ദ​നം കൈ​മാ​റു​ന്നു

ബം​ഗ​ളൂ​രു: പ​ച്ച​പ്പു​ല്ല്, വൈ​ക്കോ​ല്‍ എ​ന്നി​വ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ക​ര്‍ണാ​ട​ക ഏ​ര്‍പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ക​ല്‍പ്പ​റ്റ എം.​എ​ല്‍.​എ അ​ഡ്വ. ടി. ​സി​ദ്ധി​ഖ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​വേ​ദ​ന​വു​മാ​യി ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ​യും സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​റി​നെ​യും നേ​രി​ല്‍ ക​ണ്ടു.

വ​യ​നാ​ട് ജി​ല്ല​യി​ല്‍ ക​ർ​ഷ​ക​രാ​ണ് കൂ​ടു​ത​ലും. അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ക്ഷീ​ര​ക​ര്‍ഷ​ക​രാ​ണ്. കാ​ലി​ത്തീ​റ്റ ആ​വ​ശ്യ​ത്തി​നാ​യി ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് എ​ത്തി​ക്കു​ന്ന ചോ​ള​ത്ത​ണ്ട്, പ​ച്ച​പ്പു​ല്ല്, വൈ​ക്കോ​ല്‍ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ കൊ​ണ്ടു​വ​രു​ന്ന​തി​ന് ക​ര്‍ണാ​ട​ക​യി​ല്‍ നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ക്ഷീ​ര​ക​ര്‍ഷ​ക​രേ​യും ക്ഷീ​ര​മേ​ഖ​ല​യേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ക​ര്‍ണാ​ട​ക​യി​ല്‍ മ​ഴ കു​റ​ഞ്ഞ് വ​ര​ള്‍ച്ച റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. വി​ഷ​യം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മ​റു​പ​ടി ന​ൽ​കി. ക​ർ​ണാ​ട​ക മൈ​നോ​റി​റ്റി കോ​ൺ​ഗ്ര​സ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മു​നീ​ർ ഹെ​ബ്ബാ​ൾ, അ​നി​ൽ പാ​പ്പ​ച്ച​ൻ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAT SiddiqueBangalore News
News Summary - Green grass and straw should be allowed to be brought to Wayanad
Next Story