Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു;...

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു; വി​ക​സ​ന വ​കു​പ്പി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത തേ​ടു​ക​യാ​ണ് -കൃ​ഷ്ണ ബൈ​രെ ഗൗ​ഡ

text_fields
bookmark_border
ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു; വി​ക​സ​ന വ​കു​പ്പി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത തേ​ടു​ക​യാ​ണ് -കൃ​ഷ്ണ ബൈ​രെ ഗൗ​ഡ
cancel
camera_alt

കൃ​ഷ്ണ ബൈ​രെ ഗൗ​ഡ

ബം​ഗ​ളൂ​രു: ത​നി​ക്ക് ല​ഭി​ച്ച ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു വി​ക​സ​ന വ​കു​പ്പി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​ത ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്തി​നാ​ലാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ത്ത​തെ​ന്ന് മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. ക​ട​മ​ക​ൾ ഫ​ല​പ്ര​ദ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ​മാ​യ വ്യ​ക്ത​ത അ​നി​വാ​ര്യ​മാ​ണ്.

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു വി​ക​സ​ന മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. ജൂ​ൺ മൂ​ന്നി​നാ​ണ് ഗൗ​ഡ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ബാം​ഗ്ലൂ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി (ബി.​ഡി.​എ), ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ റീ​ജ്യ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി (ബി.​എം.​ആ​ർ.​ഡി.​എ) എ​ന്നി​വ​യു​ടെ ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഏ​റ്റെ​ടു​ത്ത​തി​നാ​ലു​ള്ള അ​തൃ​പ്തി​യാ​ണ് ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു ഡെ​വ​ല​പ്‌​മെ​ന്‍റ് വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്നും ഗൗ​ഡ വി​ട്ടു നി​ല്‍ക്കു​ന്ന​തെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി (ജി.​ബി.​എ), അ​തി​നു കീ​ഴി​ലു​ള്ള അ​ഞ്ച് ന​ഗ​ര കോ​ർ​പ​റേ​ഷ​നു​ക​ൾ, ബാം​ഗ്ലൂ​ർ വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സീ​വ​റേ​ജ് ബോ​ർ​ഡ് (ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി), ബം​ഗ​ളൂ​രു മെ​ട്രോ എ​ന്നി​വ​യു​ടെ ചു​മ​ത​ല​യും ഇ​ദ്ദേ​ഹ​ത്തി​നാ​ണ്.

ത​നി​ക്ക് ല​ഭി​ച്ച വ​കു​പ്പി​ല്‍ അ​തൃ​പ്തി​യി​ല്ല​യെ​ന്നും ത​ന്നി​ല്‍ ഏ​ല്‍പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ബു​ദ്ധി​മു​ട്ടു​ള്ള​താ​ണെ​ന്നും ഗൗ​ഡ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ക്ത​ത ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം അ​ടി​സ്ഥാ​ന​മാ​ക്കി തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Development DepartmentBengaluruKrishna Byre Gowda
News Summary - Greater Bengaluru; Seeking clarification on development department - Krishna Byre Gowda
Next Story