ഗ്രേറ്റർ ബംഗളൂരു അതോറിറ്റി തെരഞ്ഞെടുപ്പ് ഈ വർഷം -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കോർപറേഷനുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഈ വർഷം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. 2025ൽ സംസ്ഥാന സർക്കാർ സുസ്ഥിരമായ ഭരണം കാഴ്ചവെച്ചതായി മാധ്യമപ്രവർത്തകരോട് ശിവകുമാർ പറഞ്ഞു.
നിക്ഷേപക സംഗമം, സാങ്കേതിക ഉച്ചകോടികൾ തുടങ്ങിയ സംരംഭങ്ങൾ കർണാടകയെ ദേശീയ, ആഗോള വേദികളിൽ ശക്തമായ സ്വധീനം ചെലുത്താന്‍ സഹായിച്ചു. തുംഗഭദ്ര പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളും മേക്കേദാട്ടു പദ്ധതിയിലെ കോടതി വിധികളെത്തുടർന്നുള്ള പുരോഗതിയും ഉൾപ്പെടെ ജലസേചന മേഖലയിൽ സർക്കാർ ചരിത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
തന്റെ 35 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ സമീപ വർഷങ്ങളിലേതുപോലുള്ള വലിയ മാറ്റങ്ങള്‍ക്ക് ബംഗളൂരു സാക്ഷ്യം വഹിച്ചിട്ടില്ല. പ്രധാനമന്ത്രി പോലും സന്ദർശന വേളയിൽ കര്‍ണാടകയെ പ്രശംസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ധനസഹായം പരിമിതമാണെങ്കിലും ബംഗളൂരുവിന് പുതിയ ദിശാബോധം നൽകാനുള്ള പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

