ക്രസന്റിൽ ബിരുദദാന ദിനം സംഘടിപ്പിച്ചു
text_fieldsക്രസന്റ് ഹൈസ്കൂൾ ആൻഡ് പി.യു കോളജിൽ നടന്ന ബിരുദദാന ദിനം ഡോ.എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: പഠനം പ്രധാനമായതു പോലെ ലക്ഷ്യവും പ്രധാനമാണെന്നും പഠനം കൊണ്ടുള്ള ആത്യന്തിക ലക്ഷ്യം സാമൂഹിക നന്മ ആയിരിക്കണമെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. മൈസൂർ റോഡ് ക്രസന്റ് ഹൈസ്കൂൾ ആൻഡ് പി.യു കോളജിൽ സംഘടിപ്പിച്ച ഗ്രാജുവേഷൻ ഡെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിജ്ഞ ജനറൽ സെക്രട്ടറി ടി.സി. സിറാജ് വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു.
ക്രസന്റ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിദ്യാർഥികളെ കാഷ് അവാർഡുകൾ നൽകി ആദരിച്ചു. സെക്രട്ടറിമാരായ ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ദീൻ, പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ,വൈസ് പ്രിൻസിപ്പൽ ശ്വേത, രാജവേലു, മഹാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു.

