കെംപെഗൗഡ സർക്കിളിൽ ഗ്രേഡ് സെപ്പറേറ്റർ ജോലികൾ പുരോഗമിക്കുന്നു
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയുടെ പ്രവേശന കവാടത്തിൽ കെംപഗൗഡ സർക്കിളിൽ ഗ്രേഡ് സെപ്പറേറ്ററിന്‍റെ നിർമാണം പുരോഗമിക്കുന്നു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) നടപ്പാക്കുന്ന പദ്ധതിക്ക് 120 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗളൂരുവിലേക്ക് പോകുന്ന റോഡിലും മണിപ്പാൽ ആശുപത്രിക്ക് മുന്നിലുള്ള ഭാഗത്തും നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടിടത്തും ഏകദേശം 20 അടി ആഴത്തിൽ അടിത്തറകൾ സ്ഥാപിക്കുകയും കൂറ്റൻ തൂണുകൾ സ്ഥാപിക്കുകയും ചെയ്തു.
തൂണുകളിൽ ടി.എം.ടി സ്റ്റീൽ കമ്പികൾ ഉറപ്പിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ കോൺക്രീറ്റ് ജോലികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതി പൂർത്തീകരിക്കുന്നതിന് രണ്ട് വർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ഗ്രേഡ് സെപ്പറേറ്റർ പൂർത്തിയാകുന്നതോടെ മണിപ്പാൽ ആശുപത്രി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

