അഞ്ചിന ഗാരന്റി പദ്ധതികളെ പ്രശംസിച്ച് ഗവർണർ
text_fieldsബംഗളൂരു സാം മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽനിന്ന്
ബംഗളൂരു: കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഞ്ചിന സാമൂഹിക സുരക്ഷാ പദ്ധതികളെ റിപ്പബ്ലിക് ദിന ചടങ്ങിലെ പ്രസംഗത്തിൽ പ്രശംസിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത്. ബംഗളൂരു മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന പരിപാടിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ഗാരന്റി പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയെന്നും ഇത് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ പദ്ധതികള്‍ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന പ്രവചനത്തെ സര്‍ക്കാര്‍ തെറ്റിച്ചെന്നും കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പങ്കെടുത്തു. വിവിധ കലാപ്രകടനങ്ങളും സൈനിക അഭ്യാസപ്രകടനങ്ങളും പരേഡുകളും നടന്നു. കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. കർണാടക ഹൈകോടതിയിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സന്ദേശം നൽകി.
ബംഗളൂരുവിലെ ഭാരത് ജോഡോ ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സന്ദേശം നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

