മൈക്രോഫിനാൻസ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
text_fieldsഗവർണർ
മംഗളൂരു: മൈക്രോഫിനാൻസിങ് സ്ഥാപനങ്ങളുടെ (എം.എഫ്.ഐ) ഭീഷണി പരിഹരിക്കുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ പ്രഖ്യാപിച്ച ഓർഡിനൻസിന് കർണാടക ഗവർണർ തവർചന്ദ് ഗെഹ് ലോട്ട് ബുധനാഴ്ച അംഗീകാരം നൽകി.
ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സഹിതം മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട ഓർഡിനൻസ് സർക്കാർ രാജ്ഭവന് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ‘ഇപ്പോൾ ഗവർണർ ഓർഡിനൻസിൽ ഒപ്പുവെച്ചു’ -മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതോടെ, കർണാടക മൈക്രോ ലോൺ ആൻഡ് സ്മോൾ ലോൺ (നിർബന്ധിത നടപടികൾ തടയൽ) ഓർഡിനൻസ് 2025 പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നേരത്തേ ഗവർണർ ഓർഡിനൻസ് നിരസിച്ചിരുന്നു. 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ‘അമിതമാണ്’ എന്ന് പ്രസ്താവിച്ചായിരുന്നു അത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാമായിരുന്നുവെന്നും ഗവർണർ നിർദേശിച്ചിരുന്നു.
ഈ ഓർഡിനൻസ് മൈക്രോഫിനാൻസിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ദരിദ്രരെ ബാധിക്കുമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്കിയ നിർദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

