സർക്കാറിന്റെ മൂന്ന് വർഷം നേട്ടപ്രഖ്യാപന സമ്മേളനം ഇന്ന് തുമകുരുവിൽ
text_fieldsആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര
ബംഗളൂരു: കർണാടയിലെ കോൺഗ്രസ് സർക്കാറിന്റെ മൂന്ന് വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന സമ്മേളനം ചൊവ്വാഴ്ച തുമകുരുവിൽ നടക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര വാർത്തസമ്മേളനത്തിൽ പറഞ്ഞു. തുമകുരു ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവർ പങ്കെടുക്കും.
ഇത് സർക്കാർ പരിപാടിയാണെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളുമായോ കോൺഗ്രസ് ഹൈകമാൻഡുമായോ ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്നും അതനുസരിച്ച് പ്രവർത്തിച്ചുവെന്നും ജനങ്ങളോട് പറയണം. പാർട്ടി ഹൈകമാൻഡ് നേതാക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ പരാമർശിച്ച് ഹൈക്കമാൻഡിൽ നിന്ന് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഭരണകൂടം അതിന്റെ ഹ്രസ്വകാല പ്രതിബദ്ധതകളിൽ ഭൂരിഭാഗവും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇനി ദീർഘകാല അടിസ്ഥാന സൗകര്യങ്ങളിലും ജലസേചന പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. പ്രകടന പത്രിക തയാറാക്കിയപ്പോൾ ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് ആവിഷ്കരിച്ചത്. ഹ്രസ്വകാലത്ത് മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ടതെല്ലാം നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

