Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​ഘ്പ​രി​വാ​ർ...

സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കും

text_fields
bookmark_border
സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കും
cancel
camera_alt

ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ‘ജ​ന​മ​ന ന​മ​ന ഭി​മ സ​ങ്ക​ൽ​പ’ സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, മ​ന്ത്രി​മാ​രാ​യ കെ.​എ​ച്ച്. മു​നി​യ​പ്പ, എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ തു​ട​ങ്ങി​യ​വ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ആ​ർ.​എ​സ്.​എ​സി​നും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്കും അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ.

ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​ർ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് സം​ഘ്പ​രി​വാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യ​തെ​ന്ന് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ൽ​കി​യ ചി​ല ടെ​ൻ​ഡ​റു​ക​ൾ ഇ​തി​ന​കം പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ആ​ർ.​എ​സ്.​എ​സി​ന്റെ​യും അ​നു​ബ​ന്ധ സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും പേ​രി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​ക​ളു​ടെ​യും അ​വ​യു​ടെ ആ​ശ​യ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​ക്കാ​യാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ഇ​ത് ചെ​യ്ത​ത്.

ഇ​ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ചു​കൂ​ടാ. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വെ​ക്കി​ല്ല. എ​ല്ലാം ജ​ന​ങ്ങ​ളെ അ​റി​യി​ക്കും. ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ​ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ വ​രു​ക. റ​വ​ന്യൂ വ​കു​പ്പും മു​ഖ്യ​മ​ന്ത്രി​യും ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കും. ഭൂ​മി ന​ൽ​കി​യ​ത് നി​യ​മ​പ്ര​കാ​ര​മാ​ണോ, എ​ത്ര രൂ​പ വാ​ങ്ങി​യാ​ണ് സ​ർ​ക്കാ​ർ ഭൂ​മി കൈ​മാ​റി​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് ബി.​ജെ.​പി പ​റ​യു​ന്ന​ത്.

ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ക​ള്ള​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും വി​ദ്വേ​ഷം പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ബി.​ജെ.​പി​യു​ടെ എ​ക്കാ​ല​ത്തേ​യും പ്ര​വ​ർ​ത്ത​ന രീ​തി. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടാ​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ടു​ത്ത യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentcommunal organizations
News Summary - Government to take back land given to communal organizations
Next Story