കര്‍ഷകര്‍ക്ക് സൗരോർജ പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍
text_fieldsബംഗളൂരു: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സഹായപ്രദമായ പദ്ധതികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നൽകാന് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് കര്‍ണാടക ഊർജ മന്ത്രി കെ.ജെ ജോർജ് അറിയിച്ചു. വൈദ്യുതിയെത്താത്ത സ്ഥലങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകള്‍ക്കായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ 50 ശതമാനം സബ്സിഡി നല്‍കും. 2025 മുതല്‍ രണ്ടര ലക്ഷത്തിലധികം അനധികൃത പമ്പ് സെറ്റുകള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.
കുസും സി പദ്ധതി പ്രകാരം വൈദ്യുതി ലൈനില്‍നിന്ന് 500 മീറ്ററിൽ അധികം ദൂരത്തുള്ള കാര്‍ഷിക പമ്പ് സെറ്റുകള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കര്‍ഷകര്‍ക്ക് തടസ്സങ്ങളില്ലാതെ വൈദ്യുതി നല്‍കുന്നതിനായി 100 പുതിയ സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ലൈന്‍ മാന്‍ തസ്തികയില്‍ 3000 പുതിയ നിയമനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വൈദ്യുതിക്ക് ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗദകില്‍ നടന്ന അവലോകന യോഗത്തില്‍ ഹെസ്കോം ചെയര്മാന് സയീദ് അസീം പീര്‍ എസ്. ഖാദര്‍, മാനേജിങ് ഡയറക്ടര്‍ വൈശാലി എം.എല്‍, കെ.പി.ടി.സി.എല്‍ മാനേജിങ് ഡയറക്ടര്‍ പങ്കജ് കുമാര്‍ പാണ്ഡെ, ഡെപ്യൂട്ടി കമീഷണര്‍ സി.എന്‍ ശ്രീധര്‍, എസ്.എന്‍. രോഹന്, ജഗദീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
2021ലാണ് കേന്ദ്ര സര്‍ക്കാര്‍ കുസുംസി പദ്ധതി നടപ്പാക്കിയത്. അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പില്‍ വരുത്തിയിരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കുസുംസി പദ്ധതി സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കിയതെന്ന് കെ.ജി ജോർജ് പറഞ്ഞു. സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി നല്‍കുമെന്നും കര്‍ഷകര്‍ 20 ശതമാനം മാത്രമേ വഹിക്കേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

