ഡ്രോണ്‍ ഉപയോഗിച്ചുള്ള മാപ്പിങ്ങുമായി സര്‍ക്കാര്‍
text_fieldsബംഗളൂരു: ഡ്രോണ്‍ ഉപയോഗിച്ചുള്ള ലാന്‍ഡ് മാപ്പിങ് നടത്താൻ കർണാടക സർക്കാർ. ഓപണ്‍ ടെൻഡര്‍ നടപടിയിലൂടെ പ്രമുഖ ജിയോ സ്പെഷല്‍ സംഘടനകളായ ആൽട്ടെര,നിയോജിയോ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി. ഗദഗ്, കൊപ്പല്‍, കുടക്, ചാമരാജ് നഗര്‍, ചിക്കമഗളൂരു, വിജയപുര, യാദ്ഗിര്‍, ബിദര്‍, കലബുറഗി, റായ്ചൂര് തുടങ്ങി കര്‍ണാടകയിലെ 10 ജില്ലകളിലായി 68,000 ചതുരശ്രയടി വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങൾ പകര്‍ത്തുന്നതിനായി ഏകദേശം 60 സര്‍വേ ഗ്രേഡ് പി.പി.കെ ഡ്രോണുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഒരു ദിവസം ശരാശരി 1,75,000 ഏക്കര്‍ പ്രദേശം ഡ്രോണുകള്‍ മാപ്പില്‍ രേഖപ്പെടുത്തും . ഡിജിറ്റല്‍ ലാന്‍ഡ് പാര്‍സല്‍ മാപ്പുകള്‍ നിര്‍മിക്കാന്‍ എസ്.എസ്.എല്‍.ആര് വകുപ്പ് ഈ ഓര്‍ത്തോ റെക്റ്റിഫൈഡ് ഇമേജുകള്‍ ഉപയോഗിക്കും. സ്ഥല ഉടമസ്ഥാവകാശ രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ഡിജിറ്റല്‍ മാപ്പുകള്‍ നിർണായക പങ്കുവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

