‘വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം’
text_fieldsബംഗളൂരു: സാ മലബാർ മുസ്‍ലിം അസോസിയേഷന്റെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മലബാർ മുസ്‍ലിം അസോസിയേഷൻ 90ാം വാർഷികത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ചു.
സേവനരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദിനെ മുഖ്യമന്ത്രി ആദരിച്ചു. സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടുറാവു, എച്ച്.സി. മഹാദേവപ്പ, എം.സി. സുധാകർ, എൻ.എ. ഹാരിസ് എം.എൽ.എ, നസീർ അഹ്മദ് എം.എൽ.സി, മുൻ ധനകാര്യ സെക്രട്ടറി എൽ.കെ. അത്വീഖ്, എം.എം.എ ജനറൽ സെക്രട്ടറി ടി. സിറാജ് തുടങ്ങിയവർ സംസാരിച്ചു.
ട്രഷറർ കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, സുബൈർ കായക്കൊടി തുടങ്ങിയവർ നേതൃത്വം നൽകി. 90 വർഷത്തെ ചരിത്രപശ്ചാത്തല ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ചരിത്രം ഉല്ലേഖനം ചെയ്ത സുവനീർ പ്രകാശനവും നടന്നു. 90 വിദ്യാര്‍ഥികൾക്ക് സൈക്കിളും 60 വിദ്യാര്‍ഥികൾക്ക് ലാപ്ടോപും വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

