Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right27.19 കോ​ടി രൂ​പ​യു​ടെ...

27.19 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം

text_fields
bookmark_border
technology
cancel

ബം​ഗ​ളൂ​രു: സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ബ​യോ​ടെ​ക്നോ​ള​ജി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, ഡീ​പ്ടെ​ക് ഗ​വേ​ഷ​ണം എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 27.19 കോ​ടി​യു​ടെ നാ​ല് സം​രം​ഭ​ങ്ങ​ൾ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.

മെ​ന്‍റ​ർ​ഷി​പ്പ്, ഫ​ണ്ടി​ങ് ആ​ക്‌​സ​സ്, മാ​ർ​ക്ക​റ്റ് ലി​ങ്കേ​ജു​ക​ൾ എ​ന്നി​വ മു​ഖേ​ന സ്റ്റാ​ർ​ട്ട​പ്പു​ക​ള്‍ക്ക് പി​ന്തു​ണ ന​ല്‍കു​ന്ന​തി​നാ​യി മം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള കെ-​കോ​മ്പി​നേ​റ്റ​ർ സ്റ്റാ​ർ​ട്ട​പ് ആ​ക്സി​ല​റേ​റ്റ​റി​ന് 9.26 കോ​ടി രൂ​പ ന​ല്‍കി.

നൂ​റ് വ്യ​വ​സാ​യ​ങ്ങ​ളെ നൂ​റ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് 7.47 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ സൂ​പ്പ​ർ 100 ഇ​ൻ​ഡ​സ്ട്രി-​അ​ക്കാ​ദ​മി​യ അ​ഡോ​പ്ഷ​ൻ പ്രോ​ഗ്രാ​മി​നും സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.

കൂ​ടാ​തെ ന്യൂ​റോ സ​ർ​ജി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കാ​യി അ​ഡ്വാ​ൻ​സ്ഡ് സ​ർ​ജി​ക്ക​ൽ അ​സി​സ്റ്റീ​വ് റോ​ബോ​ട്ട് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 3.66 കോ​ടി രൂ​പ​യും ബം​ഗ​ളൂ​രു​വി​ൽ ജീ​നോം എ​ഡി​റ്റി​ങ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 6.80 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി ഐ.​ടി, ബി.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sectorGovernment approvalcroresmetro news
News Summary - Government approves technology projects worth Rs 27.19 crore
Next Story