ഗൂഗ്ൾ മാപ്പിൽ റാണി ഝരിക്ക് വിള്ളൽ; തെറ്റെന്ന് റവന്യൂ അധികൃതർ
text_fieldsറാണി ഝരി
മംഗളൂരു: കനത്ത മഴയിൽ പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നതിനിടെ വിനോദസഞ്ചാരികൾക്ക് ആശങ്കയായി ഗൂഗ്ളിൽ വിള്ളൽ വീണ റാണി ഝരി മാപ്. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ സംഭവം ശരിയല്ലെന്ന് കണ്ടെത്തി.
കർണാടകയിലെ പച്ചപുതച്ച മലനിരകളിൽ ഒതുങ്ങിനിൽക്കുന്ന റാണി ഝരി പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ സമാനതകളില്ലാത്ത സുന്ദര ദൃശ്യമാണ്. ചിക്കമഗളൂരു ജില്ലയിൽ ഏറെ ജനപ്രിയ വിനോദസഞ്ചാര സങ്കേതമാണ് റാണി ഝരി. ചുറ്റുമുള്ള കൊടുമുടികൾ, പുൽമേടുകൾ, താഴ്വരകൾ, ഇടതൂർന്ന കാടുകൾ, ഗതിക്കല്ല് വ്യൂപോയന്റ്, കുദ്രേമുഖ് ദേശീയോദ്യാനം, ബല്ലാലരായണ ദുർഗ കോട്ട എന്നിവയാണ് ആകർഷണം.
ചിക്കമഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെ ദുർഗദഹള്ളി ഗ്രാമത്തിലാണ് റാണി ഝരി. മുടിഗെരെയിൽ നിന്ന് 41 കിലോമീറ്ററും കൊട്ടിഗെഹരയിൽ നിന്ന് 24 കിലോമീറ്ററും ദൂരമുണ്ട്. യാത്രക്കാർക്ക് ബംഗളൂരു-മംഗളൂരു ദേശീയപാതയിലൂടെ കുനിഗൽ, ഹാസൻ തുടങ്ങിയ പട്ടണങ്ങളിലൂടെ കടന്നുപോകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

