ഗുഡ് സമരിറ്റൻ അവാർഡ് സമ്മാനിച്ചു
text_fieldsഹെഡ് കോൺസ്റ്റബിളായ ശ്രീധർ മൂർത്തിക്ക് കർണാടക സംസ്ഥാന ഡി.ജി ആന്‍ഡ് ഐ.ജി.പി. ഡോ. എം.എ. സലീമും ഹോസ്മാറ്റ് ആശുപത്രി അധികൃതരും ചേർന്ന് ഗുഡ് സമരിറ്റൻ അവാർഡ് നൽകുന്നു
ബംഗളൂരു: ഹോസ്മത്ത് ഹോസ്പിറ്റല്‍ ഗുഡ് സമരിറ്റൻ അവാർഡ് യെലഹങ്ക പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ശ്രീധർ മൂർത്തിക്ക് സമ്മാനിച്ചു. 20,000 രൂപയും കാഷ് പ്രൈസും പ്രശംസാപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. ആർ.എം.ഇസഡ് ഗലേറിയക്ക് സമീപമുള്ള റെയിൽ പാളത്തിൽ ആത്മഹത്യക്ക് ശ്രമിച്ച 38 വയസ്സുകാരന്റെ ജീവൻ രക്ഷിച്ചതിനാണ് അംഗീകാരം.
കൺട്രോൾ റൂമിൽനിന്നും അറിയിപ്പ് ലഭിച്ച ഉടൻ സംഭവ സ്ഥലത്തെത്തിയ ശ്രീധർ ലഹരിയിലായിരുന്ന വ്യക്തിയെ ട്രെയിൻ വരുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ട്രാക്കിൽനിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു. അപകടത്തിന് ശേഷമുള്ള ഏറ്റവും നിർണായക സമയത്ത് (ഗോൾഡൻ അവർ)സഹായമെത്തിക്കുന്ന വ്യക്തികള്‍ക്കാണ് അവാർഡ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

